പാലാ: ചലഞ്ചേഴ്സ് ബാസ്ക്കറ്റ് ബോൾ ക്ലബിന്റെ പ്രസിഡന്റ് സൂരജ് മാത്യു മണർക്കാടിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 8.30ന് പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിൽ വച്ച് കോഴിക്കോട് വച്ച് നടന്ന സംസ്ഥാന മാസ്സ്റ്റേഴ്സ് അത് ലറ്റിക് മീറ്റിലെ സ്വർണമെഡൽ ജേതാക്കളായ ശ്രീ. ലൂക്കോസ് മാത്യം 400 മീറ്റർ, തങ്കച്ചൻ പി. ഡി. – 200, 400 മീറ്റർ. ബെന്നി K. മാമ്മൻ -200. 400 മീറ്റർ, റോളർ സ്കേറ്റിംങ്ങ് മെഡൽ നേടിയ മേഘ്ന സൂരജ് ,കോച്ച് ബെന്നി ജോസഫ് കണ്ടത്തിൽ എന്നിവരെ സി ബി സി പ്രസിഡന്റ് സൂരജ് മാത്യം വൈസ് പ്രസിഡന്റ് സജി ജോർജ്ജ് എന്നിവർ മെമ്മോറ്റോ നൽകി ആദരിച്ചു.
പ്രസ്തുത സമ്മേളനത്തിൽ പാലാ അൽഫോൻസാ കോളേജ് ഫിസിക്കൽ എഡുക്കേഷൻ മേധാവി ഡോക്‌ടർ തങ്കച്ചൻ മാത്യു, ജപ്സ് അക്കാഡമി കോച്ച് സതീഷ് സാർ ,അത് ലറ്റിക് അക്കാഡമി കോച്ച് ക്യാപ്റ്റൻ അജിമോൻ , സതേൺ റയിൽവേ താരം ഷെബിൻ, പാലാ അൽഫോൻസാ കോളേജ് കോച്ച് എബിൻ ചലഞ്ചേഴ്സ് ബാസ്ക്കറ്റ് ബോൾ മെമ്പർമാരായ ബിജു, രാജേഷ്, ബിനോയി തോമസ്, റ്റോണി, ജിതിൻ, ആന്റണി, ജിത്തു , സുജിത് മാണി, സാജൻ, മാർട്ടിൻ എന്നിവർ സംബന്ധിക്കുകയും ചെയ്തു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19