Bharananganam News

കെ സി വൈ എം പാലാ രൂപതയുടെയും, എസ് എം വൈ എം ഭരണങ്ങാനം ഫൊറോനയുടെയും സംയുക്‌താഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷവും, ക്രിസ്മസ് കരോൾ ഗാന മത്സരവും നടത്തപ്പെട്ടു

ഭരണങ്ങാനം: എസ്. എം. വൈ. എം – കെ. സി. വൈ.എം. പാലാ രൂപതയുടെയും , എസ്. എം. വൈ. എം. ഭരണങ്ങാനം ഫൊറോനയുടെയും ,എസ്. എം. വൈ. എം. ഭരണങ്ങാനം യൂണിറ്റിന്റെയും സംയുക്‌താഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷവും , ക്രിസ്മസ് കരോൾ ഗാന മത്സരവും ‘ ഗ്ലോറിയസ് ഈവ് 2k22’ എന്ന പേരിൽ ഇന്ന് ഭരണങ്ങാനം സെന്റ്. മേരീസ് ഫൊറോന ചർച്ച്‌ പാരീഷ് ഹാളിൽ വച്ച് നടത്തപ്പെട്ടു.

പാലാ രൂപതയിലെ വിവിധ ഫൊറോനകളിൽ നിന്നായി പത്തോളം ടീമുകൾ കരോൾ ഗാനമത്സരത്തിൽ പങ്കെടുത്തു. മത്സരത്തിൽ കുറവിലങ്ങാട്, അരുവിത്തുറ,വാരിയാനിക്കാട് എന്നീ യൂണിറ്റുകൾ യഥാക്രമം ഒന്നും, രണ്ടും , മൂന്നും സ്ഥാനം കരസ്ഥമാക്കി.

യുവജനങ്ങളുടെ ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുവാൻ കരോൾ ഗാനമത്സരത്തിനു ശേഷം പാലാ കമ്മ്യൂണിക്കേഷന്റെ സംഗീത വിരുന്നുമുണ്ടായിരുന്നു.

രൂപതാ ഡയറക്ടർ റവ. ഫാ. മാണി കൊഴുപ്പൻകുറ്റി, ജോയിന്റ് ഡയറക്ടർ സി. ജോസ്മിത SMS, ഭരണങ്ങാനം ഫൊറോന ഡയറക്ടർ റവ. ഫാ. ഡയസൺ തരകൻ, SMYM രൂപത പ്രസിഡന്റ് ജോസഫ് കിണറ്റുകര, ജനറൽ സെക്രട്ടറി ഡിബിൻ ഡൊമിനിക്, വൈസ് പ്രസിഡന്റ് റിന്റു റെജി, മറ്റ് രൂപത ഭാരവാഹികൾ , ഭരണങ്ങാനം ഫൊറോന – യൂണിറ്റ് ഭാരവാഹികൾ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.