
കോട്ടയം: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ സ്പോർട്സ് അക്കാദമിയിൽ കുക്ക്, അസിസ്റ്റന്റ് കുക്ക് എന്നീ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.
55 വയസിൽ താഴെ പ്രായമുള്ള അക്കാദമിയിൽ താമസിച്ച് ജോലി ചെയ്യാൻ താത്പര്യമുള്ള വനിതകൾക്ക് അപേക്ഷിക്കാം.
ബയോഡാറ്റ സഹിതമുള്ള അപേക്ഷ സെക്രട്ടറി, ജില്ലാ സ്പോർട്സ് കൗൺസിൽ, ഇൻഡോർ സ്റ്റേഡിയം, നാഗമ്പടം, കോട്ടയം. 686001 എന്ന വിലാസത്തിൽ ജൂലൈ 30ന് വൈകിട്ട് അഞ്ചിനകം നേരിട്ടോ തപാൽ മുഖേനയോ നൽകണം.
വിശദവിവരത്തിന് ഫോൺ: 0481- 2563825, 8547575248.