എറണാകുളം: ന്യൂനപക്ഷ ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട് ക്രൈസ്തവ സമുദായത്തിന്റെ പരാതി കെപിസിസി ന്യൂനപക്ഷ വകുപ്പ് സംസ്ഥാന വൈസ് ചെയര്മാന് ജോര്‍ജ് തോമസ് ഇലഞ്ഞിമറ്റം എഐസിസി സെക്രട്ടറി ഐവാന്‍ ഡിസൂസയ്ക്ക് സമര്‍പ്പിച്ചു.
കെപിസിസി ന്യൂനപക്ഷ വകുപ്പ് സംസ്ഥാന ചെയര്‍മാനും കെപിസിസി ട്രഷററുമായ കെകെ കൊച്ചുമുഹമ്മദ്, എറണാകുളം ഡിസിസി സെക്രട്ടറി ജോസഫ് ആന്റണി എന്നിവര്‍ക്കൊപ്പമാണ് ജോര്‍ജ് തോമസ് നിവേദനം സമര്‍പ്പിച്ചത്.
Advertisements

ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇതുവരെ സ്വീകരിച്ച നിലപാടുകള്‍ ചര്‍ച്ച ചെയ്യുന്നതിന് കെപിസിസി ന്യൂനപക്ഷ വകുപ്പ് എറണാകുളം ഡിസിസി ഓഫീസില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാനായി കേരളത്തില്‍ എത്തിയതായിരുന്നു ഐവാന്‍ ഡിസൂസ.