കൊണ്ടൂർ: പോഴിയിൽ (പാറയിൽ ) ജോർജ് പി എ (92 വയസ്സ് ) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് ഉച്ചകഴിഞ്ഞ് 2.മണിക്ക് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫെറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.
ഈരാറ്റുപേട്ട : ഹയാത്തൂദ്ധീൻ ഹൈ സ്കൂളിലേക്ക് എല്ലാ വിഷയങ്ങൾക്കും ട്രെയിനീ അധ്യാപകരുടെ അപേക്ഷ ഷണിക്കുന്നു. താല്പര്യം ഉള്ളവർ താഴെ പറയുന്ന നമ്പറിൽ വിളിക്കുക.6238596591.
കോട്ടയം: ബഡ്ജറ്റിലൂടെ നികുതി വർദ്ധിപ്പിച്ച് കേരളത്തിലെ പാവപ്പെട്ടവരെയും കൃഷിക്കാരെയും വേട്ടയാടാതെ വർദ്ധിപ്പിച്ച അധിക നികുതികൾ ഒഴിവാക്കി സർക്കാർ ജനങ്ങളോട് മാപ്പ് പറയണമെന്ന് മോൻസ് ജോസഫ് MLA ആവശ്യപ്പെട്ടു. അക്ഷരാർത്ഥത്തിൽ വില വർദ്ധനവിലുടെ സർക്കാർ ജനങ്ങളെ ബന്ധിയാക്കിയിരിക്കുയാണെന്നും മോൻസ് ജോസഫ് MLA ആരോപിച്ചു. കാർഷിക വിളകളുടെ വില തകർച്ചയും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും മൂലം ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന കേരളത്തിലെ ജനങ്ങളെ മുഖ്യമന്ത്രി വീണ്ടും ദുരിതക്കയത്തിലേയ്ക്ക് തള്ളിവിട്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർക്കാരിന്റെ Read More…
ഈരാറ്റുപേട്ട:ഈരാറ്റുപേട്ട കടുവാമുഴി ബസ് സ്റ്റാൻഡിലെ കെട്ടിടത്തിനുള്ളിൽ ഹരിത കർമ്മ സേനയുടെ പ്ലാസ്റ്റിക്കിനും മറ്റുമാണ് തീ പിടിച്ചത്. ഹരിതകർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകളാണ് ഇവിടെ സൂക്ഷിക്കുന്നത്. ആദ്യ ലോഡ് പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്റ്റാൻഡിലെത്തിച്ചതിന് ശേഷം അടുത്ത ലോഡുമായി വന്നപ്പോഴാണ് തീപിടുത്തം ശ്രദ്ധയിൽ പെട്ടത്. ഫയർഫോഴ്സ് എത്തി തീ അണച്ചതിനാൽ അപകടം ഒഴിവായി. സംഭവമറിഞ്ഞ് നഗരസഭാധികൃതരും സ്ഥലത്തെത്തി.