Erattupetta News

ഈരാറ്റുപേട്ടയെ ഭീകരവൽക്കരിക്കാനുള്ള നീക്കം, എസ് പി യുടെ റിപ്പോർട്ട്‌ പിൻവലിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം: ജോർജ് മുണ്ടക്കയം

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയെ ഭീകരവൽക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി കോട്ടയം എസ് പി തയ്യാറാക്കിയ റിപ്പോർട്ട് പിൻവലിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് എസ്ഡിപിഐ സംസ്ഥാന സമിതിയംഗം ജോർജ് മുണ്ടക്കയം.

ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്വേഷപ്രചാരണങ്ങൾ നടത്തി സമൂഹത്തിൽ ധ്രുവീകരണം നടത്തുന്ന സംഘപരിവാർ അജണ്ടയെ അതെ സ്വരത്തിൽ ഏറ്റുപാടുന്ന ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന്മാരെ തിരുത്താൻ സർക്കാർ തയ്യാറാകാണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈരാറ്റുപേട്ട മുട്ടംകവലയിൽ സംഘടിപ്പിച്ച ജനകീയ പ്രതിഷേധം എസ്ഡിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ കെ അബ്ദുൽ മജീദ് മുഖ്യ പ്രഭാഷണം നടത്തി. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് സി എച്ച് ഹസീബ് അധ്യക്ഷത വഹിച്ചു.

ജില്ലാ കമ്മിറ്റി അംഗങ്ങളായ ആരിഫ് കല്ലുത്താഴം സഫീർ കുരുവനാൽ, മുൻസിപ്പൽ കമ്മിറ്റി അംഗങ്ങളായ സുബൈർ വെള്ളാപ്പള്ളി, ഹിലാൽ വെള്ളൂപ്പറമ്പിൽ, കെ.യു. സുൽത്താൻ, ടി.എ.ഹലീൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.