General News

വേമ്പനാട്ട് കായൽ നീന്തി കടക്കാൻ ഒരുങ്ങി ഒന്നാം ക്‌ളാസുകാരി ഗായത്രി പ്രവീൺ

വേമ്പനാട്ട് കായൽ നീന്തി കടക്കാൻ ഒരുങ്ങുകയാണ് പുതുപ്പാടി കനേഡിയൻ സെൻട്രൽ സ്കൂൾ ഒന്നാം ക്ലാസ്സ്‌കാരി ഗായത്രി പ്രവീൺ. വാരപ്പെട്ടി ഇളങ്ങവം പുളികാം കുന്നത് പ്രവീണിന്റെയും ചിഞ്ചുവിന്റെയും മകളാണ് ആറു വയസ്സുകാരി ഗായത്രി.നീന്തൽ പരിശീലകൻ ബിജു തങ്കപ്പന്റെ നേതൃത്വത്തിൽ ഒരു വർഷം ആയി നീന്തൽ പരിശീലിക്കുന്നു.

കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബിന്നു കീഴിൽ വാരപ്പെട്ടി പഞ്ചായത്ത്‌ കുളത്തിലും കോതമംഗലം പുഴയിലും ആണ് പരിശീലനം പൂർത്തിയാക്കിയത്.

ജനുവരി ഏഴിന് രാവിലെ എട്ടിന് ആലപ്പുഴ ചേർത്തല തവണ കടവിൽ മുതൽ വൈക്കം ബീച് വരെയുള്ള നാലര കിലോമീറ്റർ ഒന്നരമണിക്കൂർക്കൊണ്ട് നീന്തിക്കടക്കുമെന്ന് പ്രോഗ്രാം കോർഡിനേറ്റർ ഷിഹാബ് കെ സൈനു അറിയിച്ചു.

Leave a Reply

Your email address will not be published.