പാലായിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന പ്രതി അറസ്റ്റിൽ. രാമപുരം വില്ലേജിൽ രാമപുരം കരയിൽ പുളിക്കൽ വീട്ടിൽ സന്തോഷ് കുമാർ മകൻ 23 വയസ്സുള്ള അരുൺ ആണ് അറസ്റ്റിലായത്.
ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ജില്ലയിൽ നടത്തുന്ന NDPS സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പാലാ ഇൻസ്പെക്ടർ കെ പി തോംസന്റെ നേതൃത്വത്തിൽ എസ് ഐ അഭിലാഷ് എംഡി, ഷാജി സെബാസ്റ്റ്യൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബിജു കെ തോമസ്, സിപിഒ ജോഷി മാത്യു രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19