പാലാ: മൂന്നാനി ഗാന്ധിസ്ക്വയറിൽ വൈദ്യുതി കണക്ഷൻ ലഭിച്ചു. ഈ മേഖലയിൽ വഴിവിളക്കുകൾ നേരത്തെ ഇല്ലായിരുന്നു. ഇതു മുതലെടുത്ത് ശുചിമുറി മാലിന്യം വരെ ഇവിടെ വ്യാപകമായി നിക്ഷേപിച്ചിരുന്നു.
ഗാന്ധി സ്ക്വയർ സ്ഥാപിച്ചതിനെത്തുടർന്നു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ പ്രത്യേകം പോസ്റ്റ് സ്ഥാപിച്ച് ഫൗണ്ടേഷൻ്റെ ചിലവിൽ വൈദ്യുതി കണക്ഷൻ എടുക്കുകയായിരുന്നു. ഇതിനുള്ള അനുമതി നഗരസഭ ലഭ്യമാക്കുകയും ചെയ്തു.

മഹാത്മാഗാന്ധി പ്രതിമയുടെയും ഗാന്ധിസ്ക്വയറിൻ്റെയും പരിപാല ചുമതല മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ നിർവ്വഹിക്കുന്ന സാഹചര്യത്തിലാണ് ഫൗണ്ടേഷൻ്റെ പേരിൽ വൈദ്യുതി കണക്ഷൻ ഫൗണ്ടേഷൻ്റെ പേരിൽ ലഭ്യമാക്കിയതെന്ന് ചെയർമാൻ എബി ജെ ജോസ് പറഞ്ഞു.
നാൽപതിനായിരം രൂപ ചെലവിലാണ് വൈദ്യുതി കണക്ഷൻ ലഭ്യമാക്കിയത്. വൈദ്യുതി ചാർജും ഫൗണ്ടേഷൻ്റെ ഉത്തരവാദിത്വത്തിലാണ് അടയ്ക്കുന്നത്. ഇവിടെ നിരീക്ഷണ ക്യാമറ സ്ഥാപിക്കാനുള്ള നടപടിയും ആരംഭിച്ചു.
ഗാന്ധിസ്‌ക്വയറിൽ സ്ഥാപിച്ച വൈദ്യുതി വിളക്കിൻ്റെ സ്വിച്ച് ഓൺ കർമ്മം ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് നിർവ്വഹിച്ചു. സാംജി പഴേപറമ്പിൽ, അഡ്വ സന്തോഷ് മണർകാട്, ബിനു പെരുമന, ടോണി തോട്ടം, ബിപിൻ തോമസ് എന്നിവർ പങ്കെടുത്തു.