പാലാ: ഗാന്ധിജിയെന്ന പേര് ലോകത്തിലെ ഏറ്റവും ശക്തമായ അഹിംസയിലൂന്നിയ സമരമാര്‍ഗ്ഗമാണെന്ന് മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു.
ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചു മൂന്നാനിയില്‍ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ച ഗാന്ധി സ്‌ക്വയറില്‍ നടത്തിയ ഗാന്ധി സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഗാന്ധിജി ലോകത്തിന് മാര്‍ഗ്ഗദീപമാണ്. ഗാന്ധിജിയുടെ വിയോഗം ഇന്ത്യയില്‍ സൃഷ്ടിച്ചത് ഇരുളാണ്. ജനാധിപത്യവും മതേതരത്വവും ഏറെ വെല്ലുവിളികള്‍ നേരിടുന്ന വര്‍ത്തമാനകാലഘട്ടത്തില്‍ ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ക്കുള്ള പ്രസക്തി വര്‍ദ്ധിച്ചുവരികയാണെന്നും മാണി സി കാപ്പന്‍ പറഞ്ഞു.
മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ മുഖ്യപ്രഭാഷണം നടത്തി.
സാംജി പഴേപറമ്പില്‍, സാബു എബ്രാഹം, പൗരാവകാശ സംരക്ഷണ സമിതി പ്രസിഡന്റ് അഡ്വ സന്തോഷ് മണര്‍കാട്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ബിനു പുളിയ്ക്കക്കണ്ടം, ജിമ്മി ജോസഫ്, ജോസ് ഇടേട്ട്, സിജി ടോണി, ലിജിബിജു, ഷീബാ ജിയോ, പൗരാവകാശസമിതി സെക്രട്ടറി മൈക്കിള്‍ കാവുകാട്ട്, സെബി പറമുണ്ട, ജോസ് വേരനാനി, രവി പാലാ, പ്രിന്‍സ് മുളോപ്പറമ്പില്‍, എം പി കൃഷ്ണന്‍നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
തുടര്‍ന്നു എം എല്‍ എ യുടെ നേതൃത്വത്തില്‍ ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചനയും നടത്തി.
മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ രാവിലെ മുതല്‍ വൈകിട്ട് 5 വരെ മഹാത്മാഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു.
നഗരസഭ മുന്‍ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറെക്കര, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ പ്രൊഫ സതീശ് ചൊള്ളാനി, വി സി പ്രിന്‍സ്, ജോസ് ജെ ചീരാംകുഴി, സംസ്ഥാന ഭാഷാ വിദഗ്ദ്ധ സമിതി അംഗം ചാക്കോ സി പൊരിയത്ത്, കൂത്താട്ടുകുളം മേരിഗിരി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ മാത്യു കരീത്തറ, സാഹിത്യകാരി സിജിത അനില്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് ആര്‍ വി ജോസ്, സാഹിത്യകാരന്‍ ജോര്‍ജ് പുളിങ്കാട്, ഫാ ജോസഫ് ആലഞ്ചേരില്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ തോമാച്ചന്‍ കദളിക്കാട്ടില്‍ പഴയപുരയ്ക്കല്‍, ഷോജി ഗോപി, അഡ്വ ജോസ് ചന്ദ്രത്തില്‍, ജോസഫ് കുര്യന്‍, പേരന്റ്‌സ് അസോസിയേഷന്‍ ഫോര്‍ ഇന്റലക്ച്ചലി ഡിസേബിള്‍ഡ് (പെയ്ഡ്) ജില്ലാ പ്രസിഡന്റ് സ്മിത മനു തുടങ്ങി നിരവധി വ്യക്തികളും സംഘടനകളും ഗാന്ധിസ്‌ക്വയറില്‍ പുഷ്പാര്‍ച്ചന നടത്തി.
ഗാന്ധിസ്‌ക്വയര്‍ സ്ഥാപകന്‍ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസിനെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി സ്‌ക്വയറില്‍ ആദരിച്ചു.
മണ്ഡലം പ്രസിഡന്റ് തോമസ് ആര്‍ വി ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ സതീശ് ചൊള്ളാനി എബി ജെ ജോസിനെ പൊന്നാട അണിയിച്ചു. കൗണ്‍സിലര്‍ വി സി പ്രിന്‍സ്, ഷോജി ഗോപി തുടങ്ങിയവര്‍ പങ്കെടുത്തു.
കേരളാ ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ മുഹമ്മദ് ഷെരീഫ് പാലാ യൂണിറ്റ് പ്രസിഡന്റ് ബിജോയ് വി ജോര്‍ജ്, യൂണിറ്റ് സെക്രട്ടറി ബിപിന്‍ തോമസ്, ജില്ലാ വൈസ് പ്രസിഡന്റ് ബേബി ഓമ്പള്ളി, യൂണിറ്റ് രക്ഷാധികാരി സി റ്റി ദേവസ്യാ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കേരളാ ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ പാലാ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. അഡ്വ ജോസ് ചന്ദ്രത്തില്‍ നേതൃത്വം നല്‍കി. ആക്‌സിസ് ബാങ്ക് പാലാ ബ്രാഞ്ച് ഉദ്യോഗസ്ഥരും പുഷ്പാര്‍ച്ചന നടത്തി.