പാലാ: വന്‍കിട കോര്‍പ്പറേറ്റുകളെ വളര്‍ത്തുന്ന കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങള്‍ക്കു് അന്നം തരുന്ന കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് കോണ്‍ഗ്രസ് പാലാ ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് പ്രൊഫ.സതീശ് ചൊള്ളാനി ആവശ്യപ്പെട്ടു.
കഴിഞ്ഞ 8 മാസമായി അതിജീവനത്തിനായി കര്‍ഷകര്‍ നടത്തുന്ന കര്‍ഷക സമരത്തിനും പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയ കര്‍ഷകര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗാന്ധി ദര്‍ശന്‍ വേദി പാലാ നിയോജക മണ്ഡലം കമ്മറ്റി പാലായില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ കാര്‍ഷിക മേഖല ബഹുരാഷ്ട്ര കുത്തകകള്‍ക്ക് അടിയറവ് വച്ചു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കണമെന്നും കര്‍ഷകര്‍ക്ക് ദ്രോഹകരമായി ബാധിക്കുന്ന നിയമങ്ങള്‍ പിന്‍വലിക്കണമെന്നും ധര്‍ണ്ണക്ക് ആശംസ അര്‍പ്പിച്ച് ഡിജോ കാപ്പന്‍ ആവശ്യപ്പെട്ടു.
നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് കൊണ്ടൂപ്പറമ്പില്‍, അഡ്വ. എ. എസ്സ് തോമസ്, കെ.റ്റി തോമസ് കിഴക്കേക്കര, മാത്യു കണ്ടത്തിപ്പറമ്പില്‍, എന്നിവര്‍ ധര്‍ണ്ണ നടത്തി.
ബിജോയി എബ്രാഹം, വിജയകുമാര്‍ തിരുവോണം, രാജേന്ദ്ര ബാബു, സെബാസ്റ്റ്യന്‍ സി കാപ്പന്‍, സത്യനേശന്‍ തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19