പ്ലാവ്, മാവ്, സപ്പോട്ട, നാരകം, പനിനീർ ചാമ്പ, മാതളം, പേര, പാഷൻ ഫ്രൂട്ട്, പപ്പായ, നെല്ലി, സീതപ്പഴം, ചാമ്പ, മുരിങ്ങ തുടങ്ങിയ വിവിധ ഇനം തൈകൾ ആണ് വിതരണം ചെയ്തത്.
പ്ലാവ്, മാവ് അടക്കം എല്ലാം തന്നെ 25 ശതമാനം വിലകുറവിൽ ആണ് കർഷകർക്ക് നൽകിയത്.പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.
സ്ഥിരസമിതി ആദ്യക്ഷൻ തങ്കച്ചൻ കെ എം, സെക്രട്ടറി സുനിൽ എസ്, അസിസ്റ്റന്റ് കൃഷി ഓഫീസർ രാജേഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കൃഷി വകുപ്പ് ജീവനക്കാരുടെ കൃത്യമായ ഇടപെടൽ മൂലം ധാരാളം ഫലവൃക്ഷങ്ങൾ, തൈകൾ, പച്ചക്കറി വിത്തുകൾ എന്നിവ നിരവധി തവണ മുൻപ് എങ്ങും ഇല്ലാത്തവിധം കർഷകർക്ക് എത്തിച്ചു നൽകാൻ സാധിച്ചു എന്ന് പ്രസിഡന്റ് അഭിപ്രായപെട്ടു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19