അരുവിത്തുറ: ഭാരതത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്യദിനത്തോടനുബന്ധിച്ച് അരുവിത്തുറ സെ. ജോര്‍ജ് ഹൈസ്‌കൂളിലെ 75 കുട്ടികള്‍ ചേര്‍ന്നൊരുക്കുന്ന പ്രഭാഷണ പരമ്പര ഓഗസ്റ്റ് 15 ഞായറാഴ്ച ഉച്ചകഴിഞ്ഞു 3 ന് നടക്കും.
സെ. ജോര്‍ജ് എച്ച്. എസ്. അരുവിത്തുറ എന്ന യൂട്യൂബ് ചാനലില്‍ പരിപാടികള്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നതാണ്. തുടര്‍ന്ന് രാത്രി 8 മണിക്ക് നടക്കുന്ന സ്വാതന്ത്ര്യ ദിന സംഗമം എന്ന പരിപാടി സ്‌കൂള്‍ മാനേജര്‍ വെരി. റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യും.
ഹെഡ്മാസ്റ്റര്‍ സോണി തോമസ്, അധ്യാപകനായ ജോബി ജോസഫ് , മാസ്റ്റര്‍ പ്രിന്‍സ് ജോണ്‍ , കുമാരി ജിയാ മോള്‍ ബിജു എന്നിവര്‍ പ്രസംഗിക്കും രക്ഷിതാക്കളായ സോണിയ , സിനി, റജീന എന്നിവര്‍ ചേര്‍ന്ന് ആലപിക്കുന്ന ദേശഭക്തി ഗാനവും കുട്ടികള്‍ നിര്‍മ്മിച്ച ‘ഇന്ത്യന്‍ ദേശീയത അടയാളങ്ങളില്‍, എന്ന ഡോക്യുമെന്ററിയും, സ്വാതന്ത്ര്യ സമര സേനാനികള്‍ എന്ന സ്‌കിറ്റും , അന്നാ ബ്രിജിറ്റ് ബിജു അവതരിപ്പിക്കുന്ന വന്ദേ മാതരം എന്ന നൃത്തശില്പവും ചടങ്ങില്‍ അവതരിപ്പിക്കുന്നതാണ്.
പരിപാടികള്‍ക്ക് അഞ്ജു കെ.എസ്, ബീന സേവ്യര്‍ , ബിന്‍സി മോള്‍ ജേക്കബ്, ജോസി ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കും.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19