Pala News

മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യ ഡയബറ്റിക് ഫുട്ട് പരിശോധന ക്യാമ്പ്

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിലെ ഡയബറ്റിക് ഫുട്ട് ക്ലിനിക്കിന്റെ നേതൃത്വത്തിൽ സൗജന്യ ഡയബറ്റിക് ഫുട്ട് പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബർ 16 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ശേഷം സംഘടിപ്പിക്കുന്ന ക്യാമ്പിൽ എൻഡോക്രൈനോളജി വിഭാഗം ഡോക്ടർമാരും, പ്ലാസ്റ്റിക് സർജറി വിഭാഗം ഡോക്ടർമാരും രോഗികളെ പരിശോധിക്കും.

പ്രമേഹം മൂലം കാലുകളിൽ ഉണ്ടാകുന്ന ഉണങ്ങാത്ത മുറിവുകൾ, പാദങ്ങളിലെ സ്പർശന ക്ഷമതയുടെ കുറവ് എന്നിവയുടെ പരിശോധനയും, രോഗ പ്രതിരോധത്തിനുള്ള നിർദേശങ്ങളും നൽകുന്നതാണ്.

പാദങ്ങളിലെ സ്പർശന ക്ഷമതയുടെ സൗജന്യ പരിശോധനയും തുടർ ചികിത്സയ്ക്ക് വേണ്ട ഇളവുകളും ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ലഭ്യമായിരിക്കും. ക്യാമ്പിൽ പങ്കെടുക്കാൻ 8281699263 എന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

Leave a Reply

Your email address will not be published.