പാലായില്‍ സൗജന്യ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ്

പാലാ: പാലാ ജനറല്‍ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ നാളെ (വെളളി) മുതല്‍ 45 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്ക് സൗജന്യ വാക്‌സിനേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളതായി നഗരസഭാ ചെയര്‍മാന്‍ ആന്റോ പടിഞ്ഞാറേക്കര അറിയിച്ചു.

പാലാ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Advertisements

രാവിലെ 9 മണി മുതല്‍ ഉച്ച കഴിഞ്ഞു 2 മണി വരെയാണ് സമയം. ഞായര്‍ അവധിയായിരിക്കും. ആധാര്‍ കാര്‍ഡ് കോപ്പി മാത്രം മതിയെന്ന് അറിയിച്ചിട്ടുണ്ട്.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 4

You May Also Like

Leave a Reply