Pala News

പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യ നടുവേദന പരിശോധന ക്യാമ്പ്

പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ നടുവേദന സംബന്ധമായ രോഗങ്ങൾക്ക് പ്രത്യേക പരിശോധന ക്യാമ്പ് നടത്തുന്നു. ന്യൂറോ സർജറി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 18,19 ,20 തിയതികളിൽ ഉച്ചയ്ക്ക് 2.00 മുതൽ വൈകിട്ട് 4.00 വരെ നടത്തപ്പെടുന്ന സൗജന്യ ക്യാമ്പിൽ ന്യൂറോസർജറി വിഭാഗം ഡോക്ടർമാരായ ഡോ. ശ്യാം ബാലസുബ്രഹ്മണ്യൻ, ഡോ. സുശാന്ത്. എസ് എന്നിവരുടെ നേതൃത്വത്തിൽ രോഗികളെ പരിശോധിക്കും.

നടുവേദന, കഴുത്തുവേദന , തലവേദന, കാലിലേക്കുള്ള വേദന, കൈകളുടെയും കാലുകളുടെയും അകാരണമായ മരവിപ്പ്, പുകച്ചിൽ, നടക്കാൻ ബുദ്ധിമുട്ട്, എന്നിവ ഉള്ളവർക്ക് ഈ സൗജന്യ പരിശോധന ക്യാമ്പിൽ പങ്കെടുക്കാം. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ രജിസ്ട്രേഷൻ, ഡോക്ടർ കൺസൾട്ടേഷൻ എന്നിവയ്ക്ക് പുറമെ മറ്റ് പരിശോധനകൾക്ക് പ്രത്യേക ഇളവുകളും ലഭ്യമാണ്. മെഡിക്കൽ ക്യാമ്പിലേക്കുള്ള മുൻകൂർ ബുക്കിങ്ങിനായി +91 82816 99263 എന്ന നമ്പറിൽ ബന്ധപ്പെടുക .

Leave a Reply

Your email address will not be published.