ഫാ വിന്‍സെന്റ് കളരിപറമ്പില്‍ അച്ചന്റെ സംസ്‌കാരം നാളെ

കഴിഞ്ഞ ദിവസം നിര്യാതനായ ഫാ വിന്‍സെന്റ് കളരിപറമ്പില്‍ അച്ചന്റെ സംസ്‌കാരം നാളെ ഉച്ച കഴിഞ്ഞ് 3.30ന് അറക്കുളം പുത്തന്‍ പള്ളിയില്‍ നടക്കും.

കോവിഡ് മാനദണ്ഡപ്രകാരം നടക്കുന്ന സംസ്‌കാര ശുശ്രൂഷയില്‍ പാലാ രൂപതാ മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവ് കാര്‍മികത്വം വഹിക്കും. സന്നദ്ധ സേനാംഗങ്ങളുടെ നേതൃത്വത്തില്‍ സംസ്‌കാരം നടത്തും.

നാടിന്റെ പൊതുവായ നന്മക്ക് വേണ്ടി ഉള്ള നിരവധി ജനകിയ വിഷയങ്ങള്‍ക്ക് നേതൃത്വം നലകിയ വ്യക്തിയാണ് വിന്‍സെന്റ് അച്ഛന്‍. എത്ര വലിയവന്‍ ആയാലും വേണ്ടില്ല എല്ലാ കാര്യങ്ങളും സത്യസന്ധതയോടെ നടക്കണം എന്ന ആദര്‍ശത്തിന്റെ പേരില്‍ ഒരുപാട് പീഡകള്‍ അനുഭവിച്ച വ്യക്തി.

മീനച്ചില്‍ നദീസംരക്ഷണ സമിതിയുടെ വൈസ് ചെയര്‍മാന്‍, വിളക്കുമാടം ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍, തീക്കോയി സ്‌കൂള്‍ അദ്ധ്യപകന്‍ എന്നീ നിലകളിലും രൂപതയിലെ വിവിധ പള്ളികളില്‍ വികാരിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply