കുരുവിനാല്‍: പാലാ രൂപതാംഗം ആയ ഫാദര്‍ തോമസ് കളത്തുപുല്ലാട്ട് (92) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് വസതിയില്‍ കൊണ്ടുവരും.
സംസ്കാരം നാളെ (ജനുവരി 11) ഉച്ചകഴിഞ്ഞ് ഒന്നിന് സെന്റ് മൈക്കിള്‍സ് പള്ളിയില്‍.
Advertisements
കുരുവിനാല്‍ കളത്തുപുല്ലാട്ട് (ജീരകത്ത്) പരേതനായ സ്കറിയായുടെ മകനാണ്. മൂലമറ്റം ബിഷപ്പ് വയലില്‍ ഹോസ്പിറ്റലില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
സഹോദരങ്ങള്‍ കെഎസ് സ്കറിയ കാര്യപ്പുറം (രാമപുരം), പരേതരായ പൗളീനോസ് ജീരകത്ത് (ജഗദല്‍പൂര്‍ മുന്‍ ബിഷപ്പ്), കെ എസ് മൈക്കിള്‍, കെ എസ് ചാക്കോ, സിസ്റ്റര്‍ തെരേസ.