കോട്ടയത്ത് ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ ഒരു കുടുംബത്തിലെ നാലു പേരും; മറിയപ്പള്ളി സ്വദേശികള്‍

കോട്ടയം: ജില്ലയില്‍ ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങള്‍. ജൂണ്‍ 26ന് മുംബൈയില്‍ നിന്നും വിമാനമാര്‍ഗം എത്തിയ കുടുംബത്തിലെ നാലു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

മറിയപ്പള്ളി സ്വദേശികളാണ് ഇവര്‍. മറിയപ്പള്ളി സ്വദേശി(48), ഇദ്ദേഹത്തിന്റെ ഭാര്യ (36), പന്ത്രണ്ടും ഏഴും വയസുള്ള മക്കള്‍ക്കുമാണ് ഇന്നു രോഗം സ്ഥിരീകരിച്ചത്.

എല്ലാവര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

Leave a Reply

%d bloggers like this: