Erattupetta News

ഓൾ കേരള സെവൻസ് ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ്

ഈരാറ്റുപേട്ട :ഈരാറ്റുപേട്ടയുടെ സാമൂഹിക, രാഷ്ട്രീയ, സേവന പ്രവർത്തനങ്ങളിലെ സജീവ സാന്നിദ്ധ്യവും മുൻ നഗരസഭാ ചെയർമാനുമായിരുന്ന നിസാർ കുർബാനിയുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ മുൻ മണ്ഡലം പ്രസിഡന്റായിരുന്ന വി എസ് ഹസ്സൻപിള്ളയുടെയും സ്മരണാർത്ഥം യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മറ്റി ഓൾ കേരള സെവൻസ് ഫ്ളഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ് ഒക്ടോബർ 21 മുതൽ 23 വരെ സംഘടിപ്പിക്കുകയാണ്.

ഒന്നാം സമ്മാനമായി ആർക്കിടെക് എഞ്ചിനീയേർസ്&കോണ്ട്രാക്ടേർസ് സുലൈമാൻ സ്പോൺസർ ചെയ്യുന്ന 30001 രൂപയും നിസാർ കുർബാനി മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും,രണ്ടാം സമ്മാനമായി പാം എലഗന്റ് പാലാ സ്പോൺസർ ചെയ്യുന്ന 15001 രൂപയും അബ്ദുൽകരീം മൊട്ടവീട്ടിൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും നൽകുന്നു.

കേരളത്തിലെ പ്രമുഖ ഫുട്ബോൾ ടീമുകൾ അണിനിരക്കുന്ന ആവേശോജ്ജ്വലമായ ഈ ടൂർണമെന്റിന്റെ ഉദ്ഘാടന കർമ്മം ആദരണീയനായ ആന്റോ ആന്റണി എം പി നടക്കൽ സ്പോർട്ടിഗോ സ്പോർട്സ് സിറ്റിയിൽ വച്ച് ഒക്ടോബർ 21 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് നിർവ്വഹിക്കുന്നതാണ്.

ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ ശ്രീമതി: സുഹറ അബ്‌ദുൾഖാദർ മുഖ്യാതിഥിയായി പങ്കെടുക്കും. ഈ ചടങ്ങിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പൂഞ്ഞാർ ബ്ലോക്ക് പ്രസിഡന്റും നഗരസഭ വൈസ് ചെയർമാനുമായ അഡ്വ: വി എം മുഹമ്മദ്‌ ഇല്ല്യാസ്, ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി: ഓമന ഗോപാലൻ, യൂത്ത് കോൺഗ്രസ്‌ പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ്‌ ഷിയാസ് മുഹമ്മദ്‌ സി സി എം, നിസാമുദ്ധീൻ എം കെ, സംഘാടക സമിതി അംഗങ്ങൾ, കായിക പ്രേമികൾ തുടങ്ങിയവർ സന്നിഹിതരാവും.

Leave a Reply

Your email address will not be published.