Moonnilavu News

നെസലേ ഇൻഡ്യയുടെ സഹകരണത്തോടെ ജെ സി ഐ, കെ എം മാണി ഫൗണ്ടേഷനും ചേർന്ന് മേലുകാവ്, മൂന്നിലവ്, തലനാട് പഞ്ചായത്തുകളിൽ നടത്തിയ ഭക്ഷ്യ കിറ്റ് വിതരണം ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു

മൂന്നിലവ് : വൻകിട കമ്പനികളുടെ പെതുനന്മാ ഫണ്ട് (സി.എസ്.ആർ) വിഹിതം കൂടുതൽ സാമൂഹിക ക്ഷേമ പദ്ധതികൾക്കായി വിനിയോഗിക്കുവാൻ നിർദേശം നൽകുമെന്ന് കമ്പനി കാര്യങ്ങളുടെ പാർലമെൻറ്ററി സ്റ്റാൻഡിംഗ് സമിതി അംഗം കൂടിയായ ജോസ് കെ മാണി എം പി പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസനത്തിനായി കമ്പനി സി.എസ്.ആർ ഫണ്ടു വിനിയോഗം ലഭ്യമാക്കുവാൻ ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നെസ്‌ലെയുടെ സഹകരണത്തോടെ ജെ.സി. ഐ, കെ.എം.മാണി ഫൗണ്ടേഷനും ചേർന്ന് മേലുകാവ് മൂന്നിലവ്, തലനാട് പഞ്ചായത്തുകളിലെ പ്രകൃതി ദുരന്തത്തിൽ ഉൾപ്പെട്ട 1000 ൽ പരം കുടുംബങ്ങൾക്ക് നൽകിയ നിർവ്വഹിക്കുക ആയിരുന്നു അദ്ദേഹം.

തോമസ് ചാഴികാടൻ എംപിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി, പ്രഫ. ലോപ്പസ് മാത്യൂ , നെസ്‌ലെ ഇന്ത്യ റിജണൽമാനേജർ ജോയി സ്കറിയ, ജെ.സി.ഐ സോണൽ പ്രസിഡണ്ട് ബിനു ജോർജ് ,അഡ്വ. ബിജു ഇളം തുരുത്തിയിൽ എന്നിവർ പ്രസംഗിച്ചു.

വിവിധ സ്ഥലങ്ങളിൽ നടന്ന ഭക്ഷ്യകിറ്റ് വിതരണത്തിന് ടിറ്റോതെക്കേൽ , മനേഷ് കല്ലറക്കൽ, സണ്ണി വടക്കേമുളഞ്ഞനാൽ, ജെറ്റോ ജോസഫ്, ടൈറ്റസ് പുന്ന പ്ലാക്കൻ , അജിത് പെമ്പളകുന്നേൽ, ജോയി അമ്മിയാനിക്കൽ സലീം യാക്കിരി ജോണി ആലാനി ബിജു മഴുവൻ ഞ്ചേരിയിൽ എന്നിവർ നേത്യത്വം നൽകി.

Leave a Reply

Your email address will not be published.