Erattupetta News

അരുവിത്തുറ കോളേജിൽ ഭക്ഷ്യദിനാചരണം സംഘടിപ്പിച്ചു

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഫുഡ് സയൻസ്സ് ഡിപ്പാർട്ട് മെന്റിന്റേയും ചേർപ്പുങ്കൽ മാർ ശ്ലീവാ മെഡിസിറ്റിയുടെയും ആഭിമുഖ്യത്തിൽ ലോക ഭക്ഷ്യ ദിനാചരണം സംഘടിപ്പിച്ചു. ഭഷ്യ ദിനാചരണത്തിന്റെ ഉദ്ഘാടനം പാലാ മാർ ശ്ലീവാ മെഡിസിറ്റി മാനേജിങ്ങ് ഡയറക്ടർ മോൺ. ഡോ ജോസഫ് കണിയോടിക്കൽ നിർവഹിച്ചു.

കോളേജ് മാനേജർ വെരി : റവ ഡോ അഗസ്റ്റ്യൻ പാലക്കാപറമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ: ഡോ. സിബി ജോസഫ് , കോളേജ് ബർ സാറും കോഴ്സ്സ് കോഡിനേറ്ററുമായ റവ ഫാ ജോർജ് പുല്ലുകാലായിൽ , കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ. ജിലു ആനി ജോൺ , ഫുഡ് സയൻസ്സ് വിഭാഗം മേധാവി മിനി മൈക്കിൾ , തുടങ്ങിയവർ സംസാരിച്ചു.

പരിപാടിയുടെ ഭാഗമായി മാർ ശ്ലീവാ മെഡിസിറ്റിയിലെ വിദഗ്ദരുടെ നേതൃത്വത്തിൽ കോളേജിലെ മുഴുവൻ വിദ്യാർത്ഥികളുടെയും ബോഡി മാസ്സ് ഇൻഡക്സ് വിലയിരുത്തി. അമിതഭാരം, ഭാരശോഷണം എന്നിവ കണ്ടെത്തി ആവശ്യമായ കൗൺസിലിങ്ങ് നൽകി.

ഇതോടൊപ്പം വിദ്യാർത്ഥികൾ സമാഹാരിച്ച മുപ്പത്തിനായിരത്തോളം രൂപയുടെ ഭക്ഷ്യോത്പ്പന്നങ്ങൾ പാലാ മരിയസദനത്തിനു കൈമാറി.

Leave a Reply

Your email address will not be published.