
ഈരാറ്റുപേട്ട : തിങ്കളാഴ്ചയുണ്ടായ ശക്തമായ മഴയിൽ മീനച്ചിലാർ കരകവിഞ്ഞൊഴുകിയതിനാൽ നഗരസഭയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. നിരവധി വീടുകളിൽ വെള്ളം കയറിയതിനാ ൽ വീട്ടുപകരണങ്ങൾ നശിച്ചു.
ടൗണിലെ ഇരു കോസ് വേ പാലങ്ങളും പൂർണമായും വെള്ളത്തിനടിയിലായി. പാലായിലേക്കും തൊടുപുഴയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. പൂഞ്ഞാർ ടൗണിൽ വെള്ളം കയറിയതു മൂലം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി നടയ്ക്കല്‍, താഴത്തെ നടയ്ക്കല്‍ ഭാഗങ്ങളില്‍ വലിയ വെള്ളപ്പൊക്കം. താഴത്തെ നടയ്ക്കല്‍ ഭാഗത്ത് വലിയ വെള്ളപ്പൊക്കമാണ് ഉണ്ടായത്. ഇവിടെ വീടുകളുമെല്ലാം വെള്ളത്തിലായി. ഞായറാഴ്ചയും ഇവിടെങ്ങളിൽ മലവെള്ളം കയറിയിരുന്നു.