ചികില്‍സയിലുള്ള അഞ്ച് പേര്‍ക്ക് കോവിഡ്, മൂന്നു പേര്‍ ഗര്‍ഭിണികള്‍; കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആശങ്ക

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുള്ള മൂന്നു ഗര്‍ഭിണികളടക്കം അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗൈനോക്കോളജി വിഭാഗത്തിലെ ജി ഏഴ്, ജി എട്ട് വാര്‍ഡുകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇതേ തുടര്‍ന്ന് ഈ വാര്‍ഡുകളില്‍ ചികിത്സയിലുണ്ടായിരുന്ന മറ്റുള്ളവരെ മറ്റൊരു വാര്‍ഡിലേക്ക് മാറ്റി നിരീക്ഷണത്തിലാക്കി. കോവിഡ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലായ ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരുടെയും സമ്പര്‍ക്കപ്പെട്ടിക തയാറാക്കുന്നു.

നേരത്തെ അസ്ഥിരോഗ വിഭാഗത്തിലും നേത്രരോഗ വിഭാഗത്തിലുമുള്ള രോഗികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവരെ പരിശോധിച്ച ഡോക്ടര്‍മാരടക്കം നിലവില്‍ മെഡിക്കല്‍ കോളജിലെ 16 ഡോക്ടര്‍മാര്‍ നിരീക്ഷണത്തിലാണ്.

Leave a Reply

%d bloggers like this: