Pala News

കടപ്പാട്ടൂരില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് 5 പേര്‍ക്ക് പരിക്ക്

പാലാ കടപ്പാട്ടൂര്‍- പന്ത്രണ്ടാം മൈല്‍ ബൈപ്പാസില്‍ കാര്‍ നിയന്ത്രണം വിട്ട് റബ്ബര്‍ത്തോട്ടത്തിലേക്ക് മറിഞ്ഞ് 5 പേര്‍ക്ക് പരിക്ക്. 2 സ്ത്രീകള്‍ ഉള്‍പ്പെടെ 5 പേരാണ് കാറിലുണ്ടായിരുന്നത്.

ഇന്ന് പുലര്‍ച്ചെ 6.45 ഓടെയാണ് അപകടം. പാമ്പാടി സ്വദേശികളാണെന്നാണ് സൂചന. പാലാ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഒരു സ്ത്രീക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഒരു ദീര്‍ഘയാത്ര കഴിഞ്ഞ് സ്വദേശത്തേക്ക് മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടതെന്നു കരുതുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സൂചന. പാലാ പോലീസും സ്ഥലത്തെത്തിയിരുന്നു

Leave a Reply

Your email address will not be published.