General News

ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷിക്കാം

ശാസ്ത്രീയ ശുദ്ധജല മത്സ്യകൃഷി, സ്വകാര്യ കുളങ്ങളിലെ വിശാല കാർപ്പ മത്സ്യകൃഷി, ഒരു നെല്ലും ഒരു മീനും പദ്ധതി, പടുതാക്കുളങ്ങളിലെ മത്സ്യകൃഷി, റീ- സർക്കുലേറ്ററി അക്വാ കൾച്ചർ സിസ്റ്റം, ബയോഫ്‌ളോക്ക് വനാമി ചെമ്മീൻ കൃഷി, കൂട് മത്സ്യകൃഷി, കുളങ്ങളിലെ പൂമീൻകൃഷി, കുളങ്ങളിലെ കരിമീൻകൃഷി, കുളങ്ങളിലെ ചെമ്മീൻകൃഷി എന്നിവയാണ് പദ്ധതികൾ.

എല്ലാ പദ്ധതികളുടെയും നിശ്ചിത മാതൃകയിലുള്ള അപേക്ഷഫോമുകൾ കോട്ടയം കാരാപ്പുഴയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും പാലാ, വൈക്കം, കോട്ടയം മത്സ്യഭവനുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അനുബന്ധരേഖകൾ സഹിതം ഓഗസ്റ്റ് 25ന് വൈകിട്ട് നാലിനകം ഓഫീസുകളിൽ നൽകണം.

വിശദവിവരത്തിന് ഫോൺ: 0481 25668236 മത്സ്യഭവനുകൾ പാലാ- 04822299151, വൈക്കം- 9400882267, കോട്ടയം പള്ളം- 0481 2434039,8547341296.

Leave a Reply

Your email address will not be published.