കോട്ടയം: കോവിഡ് രോഗബാധ സ്ഥിരീകരിച്ചു കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പാറത്തോട് സ്വദേശി മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവര്‍ അബ്ദുള്‍ സലാം (71) ആണ് മരിച്ചത്.
ഇന്നു രാവിലെയാണ് അബ്ദുള്‍ സലാം മരണപ്പെട്ടത്. ജില്ലയില്‍ രേഖപ്പെടുത്തുന്ന ആദ്യകോവിഡ് മരണമാണിത്.
അബ്ദുള്‍ സലാമിനു കടുത്ത വൃക്കരോഗവും പ്രമേഹവും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേ സമയം ഇയാളുടെ രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല.
