അവസാനഘട്ട വോട്ട് ഇന്ന് : വോ​ട്ട് ചെ​യ്യാ​ൻ പേന ഉപയോഗിക്കരുത്, വി​ര​ൽ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പേ​ന ഉ​പ​യോ​ഗി​ച്ച് വോ​ട്ട് ചെ​യ്യ​രു​തെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ. വോട്ടിം​ഗ് യ​ന്ത്ര​ത്തി​ലെ ബ​ട്ട​ണ്‍ അ​മ​ര്‍​ത്താ​ന്‍ പേ​ന ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നാ​ണ് ക​മ്മി​ഷ​ൻ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ത് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ക​മ്മി​ഷ​ന്‍ അ​റി​യി​ച്ചു.

Advertisements

കോ​വി​ഡ് ഭീ​തി​യെ തു​ട​ര്‍​ന്ന് ഈ ​രീ​തി​യി​ല്‍ വോ​ട്ട് ചെ​യ്യു​ന്ന​ത് ക​മ്മി​ഷ​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് നി​ര്‍​ദേ​ശം.

കോ​വി​ഡ് പ​ക​രു​മെ​ന്ന ഭീ​തി​യി​ൽ പ​ല​രും വി​ര​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു പ​ക​രം ഒ​പ്പി​ടാ​ൻ കൊ​ണ്ടു​വ​രു​ന്ന പേ​ന ഉ​പ​യോ​ഗി​ച്ച് വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ലെ ബ​ട്ട​ണ്‍ അ​മ​ർ​ത്തു​ക​യാ​ണ് ചെ​യ്തി​രു​ന്ന​ത്.

മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് എ​ന്നീ ജി​ല്ല​ക​ളി​ലെ 354 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ 6,867 വാ​ർ​ഡു​ക​ളി​ലേ​ക്കാ​ണു ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ത​ദ്ദേ​ശ തി​ര​ഞ്ഞ​ടു​പ്പി​ന്‍റെ അ​വ​സാ​ന ഘ​ട്ടം കൂ​ടി​യാ​ണി​ന്ന്.

You May Also Like

Leave a Reply