അമ്പാറനിരപ്പേല്‍ പള്ളിയില്‍ തിരുനാളിനു കൊടിയേറി

അമ്പാറനിരപ്പേല്‍: അമ്പാറനിരപ്പേല്‍ വിശുദ്ധ യോഹന്നാന്‍ ശ്ലീഹായുടെ പള്ളിയില്‍ വി. യോഹന്നാന്‍ ശ്ലീഹായുടെ തിരുനാളിനു കൊടിയേറി.

ക്രിസ്മസ് ദിനത്തില്‍ രാവിലെ 6.30നു നടന്ന വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം പളളി വികാരി റവ ഫാ. ജോസഫ് മുണ്ടയ്ക്കല്‍ കൊടിയേറ്റി.

Advertisements

മൂന്നാംതോട് ചെറുപുഷ്പാശ്രമത്തിലെ റവ ഫാ. തോമസ് അഴകത്തു മണ്ണില്‍, പ്രസുദേന്തിമാരായ അബ്രാഹം പൂവത്തിനാല്‍, സിബിച്ചന്‍ പൂവത്തിനാല്‍ എന്നീവര്‍ സന്നിഹിതരായിരുന്നു.

നാളെ (ഡിസംബര്‍ 26) രാവിലെ 6.30, 7.30, വൈകുന്നേരം 5 മണി എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. രാവിലെ 7.30ന്റെ കുര്‍ബാനയോട് ചേര്‍ന്ന് പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും നടക്കും.

പ്രധാന തിരുനാള്‍ ദിനമായ ഡിസംബര്‍ 27 ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് ആഘോഷമായ തിരുനാള്‍ കുര്‍ബാന പാലാ രൂപത കെസിഎസ്എല്‍ ഡയറക്ടറും പാലാ സെന്റ് തോമസ് പ്രസ് അസിസ്റ്റന്റ് മാനേജരുമായ റവ. ഫാ. ജോസഫ് തെരുവില്‍ അര്‍പ്പിക്കും. വൈകുന്നേരം ആറു മണിയ്ക്ക് തിരുനാള്‍ പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്.

ഡിസംബര്‍ 28 തിങ്കളാഴ്ച രാവിലെ 6.30നുളള കുര്‍ബാനയ്ക്കു ശേഷം മരിച്ചവര്‍ക്കു വേണ്ടിയുള്ള തിരുക്കര്‍മ്മങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.

You May Also Like

Leave a Reply