ഫെയ്‌സ്ബുക്ക് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു പീഡനം, പാലാ സ്വദേശിയായ യുവാവ് അറസ്റ്റില്‍

പാലാ: മോര്‍ഫ് ചെയ്‌തെടുത്ത നഗ്നചിത്രങ്ങള്‍ കാണിച്ച് പീഡിപ്പിച്ചുവെന്ന വീട്ടമ്മയുടെ പരാതിയില്‍ യുവാവ് അറസ്റ്റിലായി. പാലാ സ്വദേശി ആശിഷ് ജോസ് ആണ് പിടിയിലായത്.

യുവതി ഫെയ്‌സ്ബുക്കില്‍ ഇട്ട ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങള്‍ നിര്‍മിക്കുകയായിരുന്നു യുവാവ്.

ഈ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നു കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

20-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം. പാലാ ടൗണ്‍ സപ്ലൈകോ ഓഫിസിനു സമീപംവെച്ച് പ്രതി യുവതിയെ കാണുകയും കാറില്‍ നിര്‍ബന്ധിച്ചു കയറ്റി കാറില്‍വെച്ചു പീഡിപ്പിച്ചുവെന്നുമാണ് പരാതി.

പ്രതി യുവതിയോട് ഫോണില്‍ അശ്ലീല ചുവയോടെ സംസാരിച്ചിരുന്നുവെന്നും ഭീഷണിപ്പെടുത്തിയിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു. അറസ്റ്റു ചെയ്ത് ഈരാറ്റുപേട്ട കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.

You May Also Like

Leave a Reply