General News

കർഷകദള ഫെഡറേഷൻ വാർഷികവും വിവിധ കാർഷിക ഉപകരണങ്ങളുടെ വിതരണവും നടത്തി

കളത്തൂക്കടവ്: കളത്തൂക്കടവ് ഇടവക കർഷകദള ഫെഡറേഷൻ വാർഷികവും വിവിധ കാർഷിക ഉപകരണങ്ങളുടെ വിതരണവും നടത്തി. പരിപാടിയുടെ ഉദ്ഘാടനം വികാരി റവ. ഫാ. തോമസ് ബ്രാഹ്മണവേലിയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ഷോൺ ജോർജ്നിർവഹിച്ചു.

P.S.W.S രൂപതാ ഡയറക്ടർ റവ. ഫാ.തോമസ് കിഴക്കേൽ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ജെറ്റോ ജോസ്, കർഷദള ഫെഡറേഷൻ പ്രസിഡന്റ് സിബി മാത്യു പ്ലാത്തോട്ടം, P.S.W.S റീജൻ കോഡിനേറ്റർ സിബി കണിയാമ്പടി, വാർഡ് മെമ്പർ ജോമി ബെന്നി കൊച്ചെട്ടന്നിൽ, കർഷകദള ഫെഡറേഷൻ സെക്രട്ടറി ജോബി കുന്നത്ത് എന്നിവർ പ്രസംഗിച്ചു.

പരിപാടിയിൽ പള്ളി വികാരി റവ. ഫാ. തോമസ് ബ്രാഹ്മണവേലി അച്ഛനെ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ്ജും രൂപത ഡയറക്ടർ റവ. ഫാ. തോമസ് കിഴക്കേലും ചേർന്ന് ആദരിച്ചു. മുതിർന്ന കർഷകദള അംഗങ്ങളെ ആദരിക്കുകയും 17,00000( പതിനേഴ്ലക്ഷം) രൂപയുടെ കാർഷിക ഉപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

Leave a Reply

Your email address will not be published.