ചിങ്ങം 1 കർഷക ദിനത്തോട് അനുബന്ധിച്ചു ഉഴവൂർ പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിച്ചു. വൈസ് പ്രസിഡന്റ് ശ്രീമതി റിനി വിൽസൺ ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോണിസ് പി സ്റ്റീഫൻ ഉദ്ഘടനം ചെയ്തു.
90 വയസ്സുള്ള കർഷകനും, 24 വയസ്സുള്ള കർഷകനും ഇവിടെ ആദരിക്കപ്പെടുന്നു എന്നുള്ളത് കാർഷികമേഖലയുടെ പ്രതീക്ഷ നിലനിർത്തുന്നു എന്നും അനേകർക്ക് പ്രചോദനം ആണ് എന്നും ജോണിസ് പി സ്റ്റീഫൻ അഭിപ്രായപ്പെട്ടു.
റോജി ജോർജ് അരകും ന്താനത്ത് ( സമ്മിശ്ര കർഷകൻ), കുര്യാക്കോ കാഞ്ഞിരക്കാട്ട് (മുതിർന്ന കർഷകൻ) , സൈമൺ തോമസ് വണ്ടന്താനത്ത് (പച്ചക്കറി കർഷകൻ), ബൊവാസ് ജോസഫ് തൊട്ടിയിൽ ( യുവകർഷകൻ), വിജയമ്മ K.M മുതിരക്കാലായിൽ (sc/ST കർഷക ), മാത്യു K. A കല്ലടാന്തിയിൽ (ക്ഷീര കർഷകൻ), തൊമ്മൻ ഔസേഫ് മലേപ്പള്ളിൽ (കേര കർഷകൻ), രാജേഷ് കുമാർ മറ്റത്തിൽ (മത്സ്യകർഷകൻ) എന്നീ കർഷകരാണ് ആദരവ് ഏറ്റുവാങ്ങിയത്.
കൃഷി ഓഫീസർ ഹാരിസ് എം, എ ഡി സി അംഗങ്ങൾ ആയ ശ്രീ വിനോദ് പുളിക്കനിരപ്പേൽ, ശ്രീ ഷെറി മാത്യു. സെക്രട്ടറി സുനിൽ എസ്, മുഘ്യ സ്പോൺസർ ആയ ശ്രീ കെ ജെ തോമസ് കൂന്തമറ്റത്തിൽ, അസിസ്റ്റന്റ് കൃഷി ഓഫീസർ ശ്രീ ബാബു, പഞ്ചായത്ത് മെമ്പർമാർ എന്നിവർ സംസാരിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19