ഈരാറ്റുപേട്ട: ഇന്ന് നടന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ കള്ള വോട്ട് ചെയ്യാന്‍ ശ്രമിച്ചയാളെ പ്രിസൈഡിംഗ് ഓഫീസറുടെ നിര്‍ദേശ പ്രകാരം പോലീസ് പിടികൂടി.
മുസ്ലിം ലീഗ് പ്രവര്‍ത്തകനായ നടയ്ക്കല്‍ തേവരുപാറ സ്വദേശി പുളിഞ്ചോട്ടില്‍ സുലൈമാന്‍ (71) ആണ് പിടിയില്‍ ആയത്.
സ്ഥലം വില്‍ക്കാനും വാങ്ങാനും ഉള്ളവര്‍ പാലാ വാര്‍ത്ത വെബ്സൈറ്റില്‍ കൊടുക്കുന്നതിന് ബന്ധപ്പെടുക. പരസ്യം ചെയ്യാന്‍ 7034133111 എന്ന നമ്പറില്‍ വാട്സാപ് ചെയ്യുക.
തീക്കോയി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ രാവിലെ വോട്ട് ചെയ്ത ഇയാള്‍ ഈരാറ്റുപേട്ട നഗരസഭയിലെ പതിനാലാം വാര്‍ഡ് കൊല്ലംപറമ്പില്‍ വോട്ടു ചെയ്യാനെത്തിയപ്പോഴാണ് പിടിയിലായത്.
ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോളിംഗ് ബൂത്തിന് സമീപമുണ്ടായിരുന്ന ഇതര പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇയാളെ പിടികൂടിയത്. അവര്‍ സംഭവം പ്രിസൈഡിംഗ് ഓഫീസറെ അറിയിക്കുകയും തുടര്‍ന്ന് പ്രിസൈഡിംഗ് ഓഫീസറുടെ നിര്‍ദേശ പ്രകാരം ഈരാറ്റുപേട്ട പോലീസ് ഇയാളെ പിടികൂടുകയുമായിരുന്നു.