കോവിഡ് 19: വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കോട്ടയം ജില്ലാ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു

കോവിഡ് 19 മായി ബന്ധപെട്ടു വ്യാജ വാര്‍ത്ത ഓഡിയോ ക്ലിപ്പ് ആയി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച സംഭവത്തില്‍ കോട്ടയം സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ ക്രൈം 12/2021, U/s 153, 465, 469, 505 (1) (b) IPC 120(o) of KP act, 43 r/w 66 of IT Act എന്നി വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു.

കുറ്റക്കാരെ കണ്ടെത്തുന്നതിനുവേണ്ടി സ്‌പെഷ്യല്‍ ടീം രൂപികരികരിച്ചു അന്വേഷണം ആരംഭിച്ചു.

Advertisements

കോവിഡ് -19 മായി ബന്ധപ്പെട്ടു ”ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മറ്റും സംഭവിച്ചത് വരും ദിവസങ്ങളില്‍ കേരളത്തിലും സംഭവിക്കുമെന്നും കോട്ടയം ജില്ലയില്‍ ബെഡ് അവൈലബിലിറ്റി കുറയുന്നു” എന്നുമാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാജ വോയിസ് ക്ലിപ്പ് പ്രചരിച്ചത്.

ടി ഓഡിയോ ക്ലിപ്പ് പ്രചരിപ്പിച്ചത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അറിവ് ലഭിക്കുന്ന പക്ഷം സൈബര്‍ സെല്‍ -9497976002, കൊറോണ സെല്‍ 9497980358 എന്നി നമ്പരുകളില്‍ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.

ഇത്തരത്തില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ പൊതുജനങ്ങള്‍ക്കിടയില്‍ അനാവശ്യ ഭീതി സൃഷ്ടിക്കുകയും, പരിഭ്രാന്തി പരത്തുന്നതിനും ഇടയാക്കുമെന്നതിനാല്‍ ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നു ജില്ലാ പോലീസ് മേധാവി ഡി. ശില്പ ഐ.പി.എസ്. അറിയിച്ചു.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply