കടകള്‍ അഞ്ചു മണി വരെ മാത്രമോ? പാഴ്‌സല്‍ രാത്രി എട്ടുവരെ? കോട്ടയം ജില്ലയിലെ നിയന്ത്രണങ്ങളെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തകള്‍, പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

കോട്ടയം: കോവിഡ് പ്രതിരോധത്തിനായി കോട്ടയം ജില്ലയില്‍ പുറപ്പെടുവിച്ചത് എന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും മാര്‍ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചതായി ശ്രദ്ധയില്‍ പെട്ടു.

കോട്ടയം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയോ ജില്ലാ ഭരണകൂടമോ ഇപ്രകാരം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരവും പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്യുന്നതാണെന്നും കളക്ടര്‍ അറിയിച്ചു.

join group new

Leave a Reply

%d bloggers like this: