ചാരിറ്റിയുടെ മറവിൽ പാട്ടു പാടാനെത്തി പിടിയിലായ പിടികിട്ടാപ്പുള്ളി കണ്ണൂരിൽനിന്നു സമാഹരിച്ചത് ലക്ഷങ്ങൾ. ശ്രീകണ്ഠപുരത്ത് പിടിയിലായ കൊല്ലം പനയത്തെ പി.എസ്. മനീഷാണ് (41) ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ സംഗീതപരിപാടി നടത്തി പണം തട്ടിയത്.
കഴിഞ്ഞ ഒരാഴ്ചയായി കണ്ണൂരിൽ ലോഡ്ജിലാണ് ഇയാളുടെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം താമസിച്ചിരുന്നത്. വൃക്കരോഗിയായ അനീഷ് ആർ. പെരിനാട് എന്ന വ്യക്തിക്കുവേണ്ടി സംഗീതപരിപാടി നടത്തി സാമ്പത്തിക സമാഹരണം നടത്തുന്നതായി കാണിച്ചാണ് ബസ്സ്റ്റാൻഡുകളും ടൗണുകളും കേന്ദ്രീകരിച്ച് പരിപാടി നടത്തിയിരുന്നത്.
വാടകയ്ക്കെടുത്ത ടാറ്റാ സുമോയുമായാണ് വിവിധ കേന്ദ്രങ്ങളിലെത്തിയത്. കഴിഞ്ഞ ഒരു വർഷത്തോളമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിപാടി നടത്തിയിരുന്ന സംഘം കിട്ടുന്ന പണം വീതിച്ചെടുക്കുകയാണ് ചെയ്തിരുന്നത്. കഴിഞ്ഞ ശനിയാഴ്ച പയ്യന്നൂരിൽ പരിപാടി നടത്തിയ സംഘം അവിടെനിന്നു മാത്രം സമാഹരിച്ചത് 14,000 ത്തോളം രൂപമായിരുന്നു. ഒടുവിലാണ് ശ്രീകണ്ഠപുരം സിഐ ഇ.പി. സുരേശന്റെ സമർഥമായ അന്വേഷണത്തിലാണ് സംഘം കുടുങ്ങിയത്.
കോഴിക്കോട് പേരാമ്പ്ര സ്റ്റേഷനിലും അത്തോളി സ്റ്റേഷനിലുമായി 12 കേസുൾ ഇയാളുടെ പേരിലുണ്ട്. അത്തോളി, പേരാമ്പ്ര സ്റ്റേഷനുകളിലെ കേസുകളിൽ പിടികിട്ടാപ്പുള്ളിയുമാണ്. പ്രതിയെ പേരാമ്പ്ര പോലീസിന് കൈമാറി.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19