ട്രെയിനില്‍ തീവയ്ക്കാന്‍ പദ്ധതിയിടുന്നുവെന്ന് പോലീസ് ആസ്ഥാനത്തേയ്ക്ക് വ്യാജസന്ദേശം നല്‍കിയ ആള്‍ പിടിയില്‍

മംഗള എക്‌സ്പ്രസ് ട്രെയിനില്‍ തീവയ്ക്കാന്‍ പദ്ധതിയിടുന്നുവെന്ന് പോലീസ് ആസ്ഥാനത്തേയ്ക്ക് വ്യാജസന്ദേശം നല്‍കിയ ആള്‍ പോലീസ് പിടിയിലായി.

പോലീസ് ആസ്ഥാനത്തെ ഇ.ആര്‍.എസ്.എസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് വ്യാജസന്ദേശം നല്‍കിയ മലപ്പുറം തിരുവാലി പാതിരിക്കോട് സ്വദേശി അബ്ദുള്‍ മുനീറിനെയാണ് വണ്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

Advertisements

അന്യസംസ്ഥാന തൊഴിലാളികളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് എടുത്ത നിരവധി സിംകാര്‍ഡുകളും മൊബൈല്‍ ഫോണും ഇയാളില്‍ നിന്ന് പോലീസ് കണ്ടെടുത്തു.

പോലീസ് ആസ്ഥാനത്തിന് പുറമെ ഫയര്‍ഫോഴ്‌സ്, റെയില്‍വേ പോലീസ് കണ്‍ട്രോള്‍ റൂം എന്നിവിടങ്ങളിലേയ്ക്കും ഇയാള്‍ വ്യാജസന്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നു പോലീസ് കണ്ടെത്തി. ഇത്തരത്തില്‍ വിവിധ നമ്പരുകളില്‍ നിന്ന് സ്ത്രീകളെ വിളിച്ച് ശല്യപ്പെടുത്തിയതിന് ബാലുശ്ശേരി പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്.

You May Also Like

Leave a Reply