നേത്രരോഗിക്ക് കോവിഡ്; നേത്രവിഭാഗം അടച്ചു, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആശങ്ക

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നേത്രരോഗ വിഭാഗം അടച്ചു. ചികിത്സയ്‌ക്കെത്തിയ രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി.

മുണ്ടക്കയം പുഞ്ചവയല്‍ സ്വദേശിയായ 62കാരനാണ് ഇന്നലെ ശസ്ത്രക്രിയയ്ക്കു മുമ്പു നടന്ന പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ നേത്രരോഗ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ അടക്കം 11 പേര്‍ നിരീക്ഷണത്തിലാണ്. ഇവര്‍ ഹോം ക്വാറന്റയിനില്‍ പ്രവേശിച്ചു.

നേരത്തെ, അസ്ഥിരോഗ വിഭാഗത്തില്‍ ചികില്‍സയിലുണ്ടായിരുന്ന രണ്ട് രോഗികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എറണാകുളം, ആലപ്പുഴ സ്വദേശികള്‍ക്കാണ് നേരത്തെ അസ്ഥിരോഗ വിഭാഗത്തില്‍ രോഗം സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് ഈ അസ്ഥിരോഗ വിഭാഗത്തിന്റെ 11-ാം വാര്‍ഡും അടച്ചിരുന്നു. ഈ വിഭാഗത്തിലെ ഡോക്ടര്‍മാരും നഴ്സുമാരും അടക്കമുള്ള നിരീക്ഷണത്തില്‍ കഴിയുകയാണ്.

ഇതിനിടെ നേത്രരോഗിക്കു കോവിഡ് ഇന്നലെ റിപ്പോര്‍ട്ട ്‌ചെയ്യപ്പെട്ടതോടെ ഡോക്ടര്‍മാര്‍ അടക്കമുള്ള ആശുപത്രി ജീവനക്കാരും ആശങ്കയിലാണ്.

join group new

Leave a Reply

%d bloggers like this: