മാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ ഈവനിംഗ് ഓ. പി. ആരംഭിക്കുന്നു

പാലാ: മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ഇന്ന് മുതല്‍ ഈവനിംഗ് ഓ.പി. ആരംഭിക്കുന്നു. പൊതുജന സൗകര്യത്തെപ്രതിയാണ് സാധാരണയുള്ള ഓ.പിക്കു പുറമെ തിങ്കള്‍ മുതല്‍ ശനി വരെ എല്ലാ ദിവസവും വൈകുന്നേരം 5 മുതല്‍ 7 മണി വരെ ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്സ് വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുക.

എമര്‍ജന്‍സി, ട്രോമാ കെയര്‍, റേഡിയോളജി, ലാബ്, ഡയാലിസിസ് എന്നിവ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ്.

Advertisements

ഏറ്റുമാനൂര്‍ – പാലാ ഹൈവേയില്‍ ചേര്‍പ്പുങ്കല്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ ആരംഭിച്ചിരിക്കുന്ന മാര്‍ സ്ലീവാ മെഡിസിറ്റി സര്‍വ്വീസ് സെന്ററില്‍ രാവിലെ 6 മുതല്‍ ഉച്ചകഴിഞ്ഞ് 2.30 വരെ ലാബ് പരിശോധനയ്ക്കുള്ള രക്തവും യൂറിനും നല്‍കുന്നതിനുള്ള സൗകര്യമുണ്ട്.

ബുക്കിങ്ങിന് 04822 269500/700

You May Also Like

Leave a Reply