ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റ് തുറക്കണമെന്ന് ആവശ്യം; നിവേദനം നല്‍കി

ഏറ്റുമാനൂര്‍: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചുപൂട്ടിയ ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റ് തുറക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റുമാനൂര്‍ വ്യാപാരി വ്യവസായി സംഘടന ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി.

നാല് ആഴ്ചയിലേറെയായി അടച്ചു കിടക്കുകയാണ് മാര്‍ക്കറ്റ്. പച്ചക്കറി ചന്തയിലെ ചില ജീവനക്കാര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ചന്ത അടച്ചത്. അതേ സമയം ഇവരെല്ലാവരും കോവിഡ് രോഗബാധയില്‍ നിന്നു മുക്തി നേടിയെന്നും അണുനശീകരണവും പലകുറി നടത്തിയെന്നും നിവേദനത്തില്‍ പറയുന്നു.

ALSO READ: കോട്ടയം ജില്ലയില്‍ പൊതു ചടങ്ങുകള്‍ക്ക് നിയന്ത്രണം; പുതിയ നിയന്ത്രണങ്ങള്‍ ഇങ്ങനെ

പച്ചക്കറി മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന 27ാം വാര്‍ഡിലും അടുത്ത ദിവസങ്ങൡല്‍ കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. വിദേശത്തു നിന്നെത്തി രോഗം സ്ഥികരീകരിച്ച ഒരാളുടെ കുടുംബത്തില്‍ മാത്രമാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ രോഗബാധ സ്ഥിരീകരിച്ച പ്രദേശത്തെ മാത്രമായി മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കണമെന്നും മറ്റു പ്രദേശങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതിന് അനുവദിക്കണമെന്നും വ്്യാപാരി വ്യവസായി സംഘടന ആവശ്യപ്പെട്ടു.

ALSO READ: കോട്ടയം ജില്ലയില്‍ വ്യാപാര സ്ഥാപനങ്ങളുടെയും ഹോട്ടലുകളുടെയും സമയക്രമം പുതുക്കി; പുതിയ സമയക്രമം അറിയാം

കോട്ടയം ജില്ലയിലെ പകുതിയോളം പ്രദേശങ്ങളിലെ പച്ചക്കറി കടകളിലേക്ക് ചരക്ക് എത്തിക്കുന്ന മാര്‍ക്കറ്റാണ് ഏറ്റുമാനൂരിലേത് എന്നും ഇവിടം അടച്ചിടുന്നത് ഓണക്കാലത്ത് പച്ചക്കറിയുടെ വലിയ ഷോര്‍ട്ടേജിനു കാരണമാകുമെന്നും ഇത് വിലവര്‍ധനവു സ്ൃഷ്ടിക്കുമെന്നും ഏറ്റുമാനൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എന്‍പി തോമസ് ചൂണ്ടിക്കാട്ടി.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: