ഏറ്റുമാനൂര്‍: യുഡിഎഫ് പ്രവര്‍ത്തകരുടെ അധ്വാനത്തിന്റെ ഭലമായി വിജയിച്ച ചിലര്‍ യുഡിഎഫ് നെ വഞ്ചിച്ച് എല്‍ഡിഎഫിനൊപ്പം പോയതിന്റെ മധുര പ്രതികാരമാണ് ഏറ്റുമാനൂരിലെ ജനങ്ങള്‍ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിലൂടെ നല്‍കിയിരിക്കുന്നത് എന്ന് കേരളാ കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍.
ഏറ്റുമാനൂര്‍ എന്നും യുഡിഎഫ് ന്റെ ഉറച്ച കോട്ടയാണെന്നും സജി പറഞ്ഞു. ഏറ്റുമാനൂര്‍ മുന്‍സിപ്പല്‍ വൈസ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട യൂത്ത് ഫ്രണ്ട് നേതാവ് കെബി ജയമോഹനന് യൂത്ത് ഫ്രണ്ട് (എം) ജോസഫ് വിഭാഗം ഏറ്റുമാനൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സജി.
നിയോജക മണ്ഡലം പ്രസിഡന്റ് ജോമോന് ഇരുപ്പക്കാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍, മൈക്കിള്‍ ജയിംസ്, ജോണ്‍ ജോസഫ്, ടോമി നരിക്കുഴി, ഷിജു പാറയിടുക്കില്‍, സെബാസ്റ്റ്യന്‍ ജോസഫ്, ജിജി കല്ലാമ്പുറം, ജോയ് കോണിക്കല്‍, ജോസുകുട്ടി തെക്കെനി, ടോം ആന്റണി, അനീഷ് കൊക്കര, പ്രതീഷ് പട്ടിത്താനം തുടങ്ങിയവര്‍ പ്രസംഗിച്ചു.