ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനു ഭാഗിക നിയന്ത്രണം

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനു ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തി.

ദിവസവും രാവിലെ ആറ് മണി മുതല്‍ ഉച്ചയ്ക്ക് 11 വരെ മാത്രമേ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുകയുള്ളൂ എന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരീ ബാബു അറിയിച്ചു.

Advertisements

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് മുന്നോടിയായി അറ്റകുറ്റപണികള്‍ നടക്കുന്നതിനാലാണ് ദര്‍ശനത്തിന് ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

അതേ സമയം വൈകുന്നേരം അഞ്ച് മണി മുതല്‍ എട്ട് മണിവരെ ദര്‍ശനം നടത്താനുള്ള സൗകര്യം മുന്‍ പതിവ് പോലെ ഉണ്ടായിരിക്കുമെന്നും ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരീ ബാബു അറിയിച്ചു.

You May Also Like

Leave a Reply