കോവിഡ് വ്യാപനം; ഏറ്റുമാനൂരില്‍ നാളെ മുതല്‍ അഞ്ചു ദിവസത്തേക്ക് കടയടപ്പ്, നിയന്ത്രണങ്ങള്‍ ഇങ്ങനെ

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ പച്ചക്കറി മൊത്ത വ്യാപാരശാലയിലെ ജീവനക്കാരില്‍ വലിയൊരു വിഭാഗത്തിന് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ വ്യാപാരസ്ഥാപനങ്ങള്‍ ചൊവ്വാഴ്ച (ജൂലൈ 28) മുതല്‍ അഞ്ചു ദിവസത്തേക്ക് അടച്ചിടുകയാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റുമാനൂര്‍ യൂണിറ്റ് പ്രസിഡന്റ് എന്‍പി തോമസ് അറിയിച്ചു.

ടൗണിലെ പലചരക്ക്, പച്ചക്കറി, മരുന്ന്, ഹോട്ടല്‍, ബേക്കറി എന്നിവ ഒഴിച്ചുള്ള വ്യാപാര സ്ഥാപനങ്ങളാണ് ഏറ്റുമാനൂര്‍ മുനിസിപ്പല്‍ അധികൃതരുടെ നിര്‍ദ്ദേശാനുസരണം അടച്ചിടുക.

ഏറ്റുമാനൂര്‍ കോട്ടയം റോഡില്‍ 101 കവല, വൈക്കം റോഡില്‍ പട്ടിത്താനം, പാലാ റോഡില്‍ മംഗര കലുങ്ക്, പേരൂര്‍ റോഡില്‍ കെ.എന്‍.ബി., അതിരമ്പുഴ റോഡില്‍ എം.ജി.എം. സിനിമാ വരെയുള്ള പ്രദേശത്തിനുളളിലാണ് കടയടപ്പ് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്.

ഹോട്ടല്‍, ബേക്കറി സ്ഥാപനങ്ങളില്‍ ആളുകളെ ഉള്ളിലിരുത്തി ഭക്ഷണം കഴിപ്പിക്കാന്‍ പാടില്ല. പാഴ്‌സല്‍ സര്‍വീസ് മാത്രമേ പാടുള്ളൂ. ഭക്ഷണശാലകളുടെ പ്രവര്‍ത്തന സമയം രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം 7 മണി വരെയും ഇതര വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെയും ആക്കി.

ടാക്‌സി, ഓട്ടോ വാഹനങ്ങള്‍ അടിയന്തര ആവശ്യങ്ങള്‍ക്കു മാത്രമേ രണ്ടുദിവസത്തേക്ക് സര്‍വീസ് നടത്താവൂ എന്നും നിര്‍ദേശമുണ്ട്.

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: