ഏറ്റുമാനൂര്‍: ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. ഏറ്റുമാനൂര്‍ കുരിശു പള്ളിക്ക് സമീപം ഇന്നലെ രാത്രി പതിനായിരുന്നു അപകടം.
നട്ടാശേരി മധുരിമ ഹൗസില്‍ രാഹുല്‍ എം നായര്‍ക്കാണ് (33)പരിക്കേറ്റത്. എം സി റോഡില്‍ തവളകുഴി കുരിശു പള്ളിക്ക് സമീപം ഇന്നലെ രാത്രി പത്തിനായിരുന്നു അപകടം.
ഓവര്‍ടേക്ക് ചെയ്തു വന്ന ഓട്ടോ രാഹുലിന്റെ സ്‌കൂട്ടറില്‍ ഇടിക്കുക ആയിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു.
കാലിലെ വിരല്‍ ആറ്റുപോയ രാഹുലിനെ ഹൈവേ പോലീസ് ഉദ്യോഗസ്ഥര്‍ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലൈറ്റ് ലൈന്‍സ് ന്യൂസിന്റെ ഗ്രാഫിക്‌സ് ഡിസൈനര്‍ ആണ് രാഹുല്‍.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19