ഏറ്റുമാനൂര്‍ മാര്‍ക്കറ്റിലേക്കു കൊണ്ടുവന്ന ചീഞ്ഞ മല്‍സ്യം നാട്ടുകാര്‍ പിടികൂടി; കൊണ്ടുവന്നത് സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാതെ

ഏറ്റുമാനൂര്‍, മണര്‍കാട്: സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാതെ കൊണ്ടുവന്ന പഴകിയ മത്സ്യം നാട്ടുകാര്‍ തടഞ്ഞു പോലീസില്‍ ഏല്‍പ്പിച്ചു. വിശാഖ പട്ടണത്തു നിന്നും ഏറ്റുമാനൂര്‍ മല്‍സ്യ മാര്‍ക്കറ്റിലേക്കു കൊണ്ടുവന്ന ഏഴു ടണ്‍ മല്‍സ്യമാണ് മണര്‍കാട്ട് ഐരാറ്റുനടയ്ക്കു സമീപം വെച്ച് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതിനാല്‍ ഏറ്റുമാനൂര്‍ മല്‍സ്യചന്തയിലേക്കു പ്രവേശിക്കാനാവാത്തതിനാലാണ് ലോറി മണര്‍കാട് ഐരാറ്റുനടയ്ക്കു സമീപം കെകെ റോഡില്‍ നിര്‍ത്തിയിട്ടത്.

നിര്‍ത്തിയിട്ട ലോറിയില്‍ നിന്നും ദുര്‍ഗന്ധം ഉയര്‍ന്നതോടെ സംശയം തോന്നിയ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തെര്‍മോകോള്‍ പെട്ടിയില്‍ പടുതയിട്ട് മൂടിയ നിലയിലായിരുന്നു മല്‍സ്യം.

join group new

Leave a Reply

%d bloggers like this: