ഏറ്റുമാനൂര്‍ പേരൂര്‍ കവലയില്‍ മിനി ലോറിയുമായി കൂട്ടിയിടിച്ചു നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ കടയിലേയ്ക്കു ഇടിച്ചു കയറി അപകടം; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു

കോട്ടയം: ഏറ്റുമാനൂര്‍ പേരൂര്‍ കവലയില്‍ മിനി ലോറിയുമായി കൂട്ടിയിടിച്ചു നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ കടയിലേയ്ക്കു ഇടിച്ചു കയറി അപകടം. അപകടത്തില്‍ കടയുടെ ഷട്ടര്‍ തകര്‍ത്തു ഉള്ളിലേയ്ക്കു കാര്‍ ഇടിച്ചു കയറി.

കാറിലെയും മിനി ലോറിയിലെയും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു. ബുധനാഴ്ച പുലര്‍ച്ചെ ഏറ്റുമാനൂര്‍ പേരൂര്‍ കവലയില്‍ ആറാട്ട് മണ്ഡപത്തിനു സമീപമായിരുന്നു അപകടം.

Advertisements

പേരൂര്‍ ഭാഗത്തു നിന്നും വരികയായിരുന്ന ഹുണ്ടായ് ഇയോണ്‍ കാര്‍ ക്ഷേത്രത്തിന്റെ ഭാഗത്തേയ്ക്കു റോഡ് മുറിച്ചു കടക്കുകയായിരുന്നു. ഈ സമയം പാലാ റോഡില്‍ നിന്നും എത്തിയ മിനി ലോറി കാറില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കാര്‍ സമീപത്തെ കടയിലേയ്ക്കു പാഞ്ഞു കയറി. പുലര്‍ച്ചെ കട അടച്ചിരിക്കുകയായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.

ശബ്ദം കേട്ട് ഓടിയെത്തിയ സമീപത്തുള്ളവരാണ് കാറിനുള്ളില്‍ കുടുങ്ങിയ യാത്രക്കാരനെ പുറത്തെടുത്തത്. നിസാര പരിക്കുകള്‍ മാത്രം ഏറ്റ ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി.

അപകടത്തെ തുടര്‍ന്നു മിനി ലോറിയുടെ എന്‍ജിനടക്കം തകരാര്‍ സംഭവിച്ചിട്ടുണ്ട്. ഇടിയില്‍ ഏറെക്കുറെ പൂര്‍ണമായും തകര്‍ന്ന കാര്‍ ക്രെയിന്‍ ഉപയോഗിച്ച് കെട്ടിവലിച്ച് പൊലീസ് സ്റ്റേഷനിലേയ്ക്കു മാറ്റി. സംഭവത്തില്‍ ഏറ്റുമാനൂര്‍ പൊലീസ് കേസെടുത്തു.

You May Also Like

Leave a Reply