ഏറ്റുമാനൂര്‍ ആശ്വാസ തീരത്ത്; നഗരസഭയിലെ അവസാന കണ്ടെയ്ന്‍മെന്റ് വാര്‍ഡും ഒഴിവാക്കി, രണ്ടു മാസത്തോളം നീണ്ട കര്‍ശന നിയന്ത്രണങ്ങള്‍ക്കൊടുവില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്ലാതെ നഗരസഭ

ഏറ്റുമാനൂര്‍: ഏകദേശം രണ്ടു മാസം നീണ്ട കര്‍ശന നിയന്ത്രണങ്ങളില്‍ നിന്ന് ഏറ്റുമാനൂരിനു മോചനം. ഇന്നലെ നഗരസഭയിലെ ശേഷിച്ചിരുന്ന ഏക കണ്ടെയ്ന്‍മെന്റ് സോണ്‍ ആയിരുന്ന 14ാം വാര്‍ഡും ഒഴിവാക്കി ജില്ലാ കളക്ടര്‍ ഉത്തരവായതോടെയാണ് നഗരസഭയ്ക്ക് ആശ്വാസമായത്.

ജൂലൈ 16ന് ഏറ്റുമാനൂര്‍ മേല്‍ശാന്തിക്കാണ് ഈ പ്രദേശത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിക്കുന്നത്. തൊട്ടടുത്ത ദിവസം ജൂലൈ 17ന് ഏറ്റുമാനൂര്‍ മല്‍സ്യ മാര്‍ക്കറ്റിലെ രണ്ടു തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചു.

മങ്കര കലുങ്ക് സ്വദേശിയായ 35 കാരനും ഓണംതുരുത്ത് സ്വദേശിയായ 56 കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ജൂലൈ 20ന് പച്ചക്കറി മാര്‍ക്കറ്റിലെ ഡ്രൈവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

എന്നാല്‍ സ്ഥിതി അതിഗുരുതരമായത് ഏകദേശം ഒരാഴ്ചയ്ക്കു ശേഷമാണ്. ജൂലൈ 27ന് പച്ചക്കറി മാര്‍ക്കറ്റില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത് 47 പേര്‍ക്കാണ്. ഇതോടെ ഹൈ റിസ്‌ക് മേഖലയായി പ്രഖ്യാപിക്കപ്പെട്ട ഏറ്റുമാനൂര്‍ പിന്നീട് കോവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചും നിയന്ത്രണങ്ങള്‍ തുടരുകയായിരുന്നു.

ഒരു മാസത്തോളം നീണ്ട കര്‍ശന നിയന്ത്രണങ്ങള്‍ക്കു ശേഷം വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ തുടങ്ങിയതും ഈ മാസം ആദ്യ ആഴ്ചയോടെയാണ്. എന്തായാലും പ്രതീക്ഷയുടെ പുതുനാമ്പ് പകരുന്ന തിരിച്ചുവരവ് തന്നെയാണ് ഏറ്റുമാനൂര്‍ നഗരസഭ നടത്തിയിരിക്കുന്നത്.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: