ഏറ്റുമാനൂര്‍ : എസ് സി വിഭാഗത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കെ.ബി ജയമോഹനന് ഏറ്റുമാനൂര്‍ മുന്‍സിപ്പല്‍ വൈസ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് അംഗങ്ങള്‍ മുന്‍സിപ്പല്‍ കൗണ്‍സിലില്‍ ഉള്ളപ്പോള്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജയമോഹനെ വൈസ് ചെയര്മാന് സ്ഥാനത്തേക്ക് പരിഗണിച്ചതിലൂടെ ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്ക് അംഗീകാരം നല്‍കിയിരിക്കുകയാണ്.
കേരളാ യൂത്ത്ഫ്രണ്ട് (എം) ജോസഫ് വിഭാഗം ഏറ്റുമാനൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയാണ് ജയമോഹന്.
Advertisements
അവിവാഹിതനായ ജയമോഹന് കറുകത്തറയില്‍ ബിഎസ്സി ഫിസിക്സ് ബിരുദധാരിയാണ്. അച്ഛന് ബൈജു കെ കെ പാലാ എസ്ഐ ആണ്. മാതാവ് വനജമ്മ കെറ്റി. സഹോദരി ജയലക്ഷ്മി കെ ബി.