ഏറ്റുമാനൂര്‍ താര ഹോട്ടലില്‍ ഇന്നലെ രാത്രിയാണു സംഭവം. മദ്യപിച്ചെത്തിയ രണ്ടു പേര് ഭക്ഷണം കഴിക്കാനെത്തി. കട അടയ്ക്കുകയാണന്ന് പറഞ്ഞതോടെ ഇവര്‍ ഇറങ്ങി പോയി.
പിന്നീട്് തിരിച്ചു വന്ന ശേഷം അക്രമം അഴിച്ചു വിടുകയായിരുന്നു. കടയുടമ രാജു താരയേയും, ജീവനക്കാരെയും ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയാണ് സംഘം പോയത്.
Advertisements
എതിര്‍ക്കാന്‍ ശ്രമിച്ച ജീവനക്കാരെയും ഉടമയേയും മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും പിന്തിരിപ്പിച്ച ശേഷമാണ് പണാപഹരണം നടത്തിയത്.
ജീവനക്കാരന് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഹോട്ടലില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ അക്രമിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഏറ്റുമാനൂര്‍ പോലീസ് കേസ് എടുത്ത് അന്വേഷണമാരംഭിച്ചു.