ഹോട്ടല്‍ അക്രമം; പ്രതിയെ തിരിച്ചറിഞ്ഞു, ഏറ്റുമാനൂരില്‍ നാളെ വ്യാപാരി വ്യവസായി ഹര്‍ത്താല്‍

ഏറ്റുമാനൂര്‍: നഗരത്തിലെ താരാ ഹോട്ടല്‍ ഉടമയെയും ജീവനക്കാരെയും ആക്രമിക്കുകയും ആയുധം കാട്ടി ഭീഷണിപ്പെടുത്തി പണം കവരുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നാളെ ഏറ്റുമാനൂരില്‍ ഹര്‍ത്താല്‍ ആചരിക്കുന്നു.

ഉച്ചതിരിഞ്ഞു 2 മുതല്‍ 3 വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്യിരിക്കുന്നത്.

Advertisements

ഇതിനിടെ രണ്ടംഗ അക്രമി സംഘത്തിലെ ഒരാളെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ക്രിസ്റ്റി എന്ന് പേരുള്ള ഒരാളെയാണ് ഏറ്റുമാനൂര്‍ പോലീസ് തിരിച്ചറിഞ്ഞത്. ഇയാളുടെ കൂട്ടാളിക്കും വേണ്ടി തിരച്ചില്‍ ഉര്‍ജിതമാക്കി.

ഞായറാഴ്ച രാത്രിയിലായിരുന്നു അക്രമം. ഹോട്ടലില്‍ എത്തിയ രണ്ടംഗ സംഘം ചിക്കന്‍ വറുത്തതു ചോദിച്ചപ്പോള്‍ ഭക്ഷണം തീര്‍ന്നെന്നും കട അടയ്ക്കുകയാണെന്നും ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞതിനെ തുടര്‍ന്ന് ഇരുവരും അക്രമാസക്തരാവുകയും ഹോട്ടല്‍ ജീവനക്കാരനെ ആക്രമിക്കുകയുമായിരുന്നു.

മേശയിലുണ്ടായിരുന്ന 5000 ത്തോളം രൂപായും സംഘം കവര്‍ന്നു. പരിക്കേറ്റ വിജയ് എന്ന തൊഴിലാളി ആശുപ്ത്രിയിലാണ്. ഏറ്റുമാനൂര്‍ പോലീസ് അന്വേഷണം ഈര്‍ജിതമാക്കിയിട്ടുണ്ട്.

You May Also Like

Leave a Reply